ABOUT ME

My photo
Chief Editor of Purushan Magazine and Managing Director of the Privacy Group. Also the author of many psychological, sexological books and three novels. Now residing at Victor Bhavan, S.N. Puram., Kottayam (Dt.), Kerala - 686 502 with wife Lizamma and sons Abhilash (94952 13990) and Pramod (94950 10237). Phone: 0481 2503919, 92495 84358, 94951 43577

PURUSHAN

The Purushan came to light in 1977. Because of unavoidable reasons the publishing of Purushan discontinued. Now we are on stage again. We are going to play with the support of our readers. We hope, you the reader and our well wisher will be always with us to fullfill our goals.

Purushan stands for the common people and for the protection of their fundamental rights. You can share your personal problems and grievances with Purushan. Let us know the human rights violations happen to you and to other people. We will publish and bring them to the public and via to the authorities. Purushan will be an advocate in the people's court, to bring you peace, protection, and after all Justice.

All kinds of investigative reports and revelations of corruptions and other anti-social activities will be published, if you inform us. The details of the informer will not published, if the informer is not willing.

Sunday 17 May 2009

മര്‍ഡര്‍ ഇന്‍ ഡെമോക്രസി

കഥ

"അമ്മിണിക്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു"
അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത അതായിരുന്നു.
ജനം ഞെട്ടുകയും മന്ത്രിസഭ കുലുങ്ങുകയും ചെയ്തു. പ്രതികള്‍ ഒളിവിലായി. ഭരണപക്ഷത്തുള്ള നേതാക്കന്മാരുടെ ഭാര്യമാരുടെ പണപ്പെട്ടികള്‍ കുലുങ്ങി.
ജനം കോപിച്ചു.
പ്രതിപക്ഷം ആഹാരം കഴിക്കാതെയും കഴിച്ചും സത്യാഗ്രഹം നടത്തി.
പ്രതി പോലീസിന് മുമ്പിലൂടെ തലയുയര്‍ത്തിപ്പിടിച്ചു നടന്നപ്പോള്‍ പോലീസ് കരഞ്ഞു.
ജനം വീണ്ടും കോപിച്ചു. ബസ്സുകള്‍ തടഞ്ഞിട്ടു കല്ലെറിഞ്ഞുടച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കോപം വന്നാല്‍ ബസ്‌ തടയുകയും കല്ലെറിയുകയും ചെയ്യുമെന്ന സത്യം അറിയാവുന്ന മന്ത്രിസഭ കുലുങ്ങിയില്ല.
പക്ഷെ പ്രതിപക്ഷം മന്ത്രിസഭയുടെ കസേരയില്‍ കയറിപിടിച്ചു.
മന്ത്രിസഭ ഉടനെ ഉത്തരവിട്ടു.
"അമ്മിണിക്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതിനെക്കുറിച്ചു ഒരു ഏകാംഗ കമ്മീഷന്‍ അന്വേഷിക്കുന്നതാണ്".
ജനങ്ങളും പ്രതിപക്ഷവും സന്തോഷിച്ചു. ശാന്തരായി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നു.
"അമ്മിണിക്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതല്ല. അമ്മിണിക്കുട്ടി ആത്മഹത്യ ചെയ്തതാണ്."
ജനം വിശ്വസിച്ചു ശാന്തരായി.
പ്രതികള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി അടുത്ത ഇരക്കു വേണ്ടി തിരഞ്ഞു നടന്നു.
എം. ആന്റണി

Wednesday 29 April 2009

പദയാത്ര

ആദ്യമായി കേരളയാത്ര നടത്തിയത്‌ ആരാണ് എന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്താനാണ് മിസ്റ്റര്‍ ലണ്ടന്‍ കേരളത്തിലെത്തിയത്. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ കാലിലോ, കാറിലോ കേറി കടന്നുപോകുന്ന സ്ഥലങ്ങളില്‍, സ്ഥലവാസികളെ പ്രസംഗിച്ചും പിരിവു നടത്തിയും ദ്രോഹിച്ചു പോകുന്ന കേരള യാത്രയെക്കുറിച്ച് പത്രം വഴിയാണ് മിസ്റ്റര്‍ ലണ്ടന്‍ അറിഞ്ഞത്.

പി.എച്ച്.ഡി.ക്ക് തീസിസ്‌ എഴുതാന്‍ വിഷയം കിട്ടാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു മിസ്റ്റര്‍ ലണ്ടന്‍.
കേരളത്തില്‍ വന്നു ഗവേഷണം തുടങ്ങി. കാടനേയും കോടനേയും ഒക്കെ കണ്ടു സംസാരിച്ചു.

പഴയ ഓലകളും ഗ്രന്ഥങ്ങളും പത്രങ്ങളും ഒക്കെ പരതി. പല ഓല പാമ്പുകളെയും കണ്ടു സംസാരിച്ചു.

അങ്ങനെയാണ് കേരളയാത്ര ആദ്യമായി നടത്തിയത്‌ ആരാണെന്നു മിസ്റ്റര്‍ ലണ്ടന്‍ കണ്ടുപിടിച്ചത്‌. പക്ഷെ ഇവിടെ വെച്ച് കാര്യം പറഞ്ഞാല്‍ തടി കേടാകുമെന്ന് മിസ്റ്റര്‍ ലണ്ടന് മനസ്സിലായി. അടുത്ത ഫ്ലൈറ്റില്‍ ഇംഗ്ലണ്ട്‌-ലേക്ക്‌ പറന്നു. അവിടത്തെ ഒരു ഇംഗ്ലീഷ് പത്രത്തിന് പ്രസക്ത ഭാഗം പ്രസിദ്ധീകരണത്തിന് കൊടുത്തു. ലേഖനം വായിച്ച അവിടുത്തെ മലയാളികള്‍ ഇളകി വശായി. വാര്‍ത്ത ഇതായിരുന്നു.

'ആദ്യമായി കേരള യാത്ര നടത്തിയത്‌ പാറുക്കുട്ടിയമ്മ എന്ന കുപ്രസിദ്ധ വേശ്യ ആയിരുന്നു. അവര്‍ കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ ഒരു വര്‍ഷംകൊണ്ടാണ് എത്തിയത്‌. അതിനിടയില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഒക്കെ പ്രമാണിമാരുടെ കൂടെ അന്തിയുറങ്ങുകയും അഞ്ച് ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തു. പാറുക്കുട്ടിയുടെ ഈ കേരള യാത്ര അത്യന്തം വിജയം ആയിരുന്നു എന്ന് പുരാതന ലിപികളില്‍ എഴുതിയ ഓല ഗ്രന്ഥങ്ങളില്‍ കാണുന്നു. ഇതേ തുടര്‍ന്ന് ആണത്രേ പലരും പിന്നീട് പദയാത്രകള്‍ തുടങ്ങിയത്‌.'

എം. ആന്റണി

Saturday 25 April 2009

d